chavakkade murder ; three people arrested

തൃശൂര്‍: ചാവക്കാട് കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മക്കളെ കളിയാക്കിയപ്പോള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പിതാവ് മരിച്ച സംഭവത്തില്‍ അയല്‍വാസികളായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ചാവക്കാട് പാലയൂര്‍ സ്വദേശികളായ സത്യന്‍, ഹവാസ്, ദീപക് എന്നിവരെയാണ് പിടികൂടിയത്. തൃശൂര്‍ മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശത്ത് നിന്നാണ് ഇവരെ പ്രത്യേക സംഘം പിടികൂടിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാവക്കാട് പഞ്ചാരമുക്ക് സ്വദേശിയായ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പി. വി. രമേഷ് മരിച്ചത്. മകനും മകളുമായി ബൈക്കില്‍ പോകുമ്പോള്‍ മദ്യപസംഘം കളിയാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് മരണത്തില്‍ കലാശിച്ചത്.

Top