തിരുവനന്തപുരം: ചെഗുവേര വിവാദത്തില്‍ ആര് എസ് എസ്സിന് അതൃപ്തി. സി കെ പത്മനാഭന്റെ ചെഗുവേരയെപ്പറ്റിയുള്ള പരാമര്‍ശം അനവസരത്തിലെന്ന് ആര് എസ് എസ്.
ചെഗുവേര മാതൃകയാക്കേണ്ട വ്യക്തിത്വമല്ലെന്നും ആര് എസ് എസ പറയുന്നു.
ബി.ജെ.പി നേതൃയോഗങ്ങള്‍ കോട്ടയത്ത് ആരംഭിച്ച അവസരത്തിലാണ് സി.കെ..പദ്മനാഭന്റെ ചെഗുവേര പരാമര്‍ശത്തില്‍ ആര്.എസ്.എസ് നീരസം പ്രകടിപ്പിച്ചത്.
വിവാദങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തു. നേതാക്കള്‍ ആത്മപരിശോധന നടത്തണമെന്നും ആര്‍എസ്എസ് ബിജെപി നേതൃത്വത്തോട് നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തിയാകും ബിജെപി നേതൃയോഗങ്ങളിലെ ചര്‍ച്ച.
ചെഗുവേരയെക്കുറിച്ച് അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണമെന്നും അദ്ദേഹത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കണമെന്നുമാണ് രണ്ട് ദിവസം മുമ്പ് സി.കെ.പദ്മനാഭന് പറഞ്ഞത്.
കമല്‍ സിനിമാ രംഗത്ത് വളരെ ശ്രദ്ധേയനായ വ്യക്തിയാണെന്നും രാജ്യസ്നേഹിയാണെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ തള്ളിക്കൊണ്ട് സി.കെ.പദ്മനാഭന് വ്യക്തമാക്കിയിരുന്നു.