cheaf minister statement

തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയില്‍ കുടുങ്ങിയിരിക്കുന്നത് മുന്നൂറോളം മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നോര്‍ക്കയ്ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിയിലുള്ള മലയാളികളുടെ എണ്ണം സ്ഥിരീകരിച്ചത്.

ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സൗദി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സൗദി സ്ഥാനപതി ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സതിയുമായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്നും രാജ്യത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തു നല്‍കാമെന്നും സൗദി ഉറപ്പു നല്‍കിയതായി വിദേശകാര്യ സഹമന്ത്രി പറഞ്ഞിരുന്നു.

Top