ഇമ്രാൻ ഹഷ്മിയുടെ നിർമ്മാണത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കഥ പറയുന്ന പുതിയ ചിത്രം ചീറ്റ് ഇന്ത്യയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.
ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തിലെ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രം 2019 ജനുവരി 25 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.
ക്യാപ്റ്റൻ നവാബ് എന്ന ചിത്രത്തിന് ശേഷം ഇമ്രാൻ ഹഷ്മിയുടെ കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ചീറ്റ് ഇന്ത്യ.
സൗമിക് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. കൂടാതെ എലിപ്സിസ് എന്റർടൈൻമെന്റ് , ടി – സീരിസ് എന്നി കമ്പനികളും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.