Cheating as-Oommen Chandy’S Cousin

oommen chandy

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവാണെന്ന വ്യാജേന പണംതട്ടിയ യുവതി പിടിയില്‍.

കോലഞ്ചേരി കിങ്ങിണിമറ്റം സ്വദേശിനി ജിന്‍സി ചാക്കപ്പനെയാണു കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

കലൂര്‍ കതൃക്കടവ് റോഡില്‍ ധനുഷ്‌കോടി കുറീസ് നടത്തുകയായിരുന്നു ജിന്‍സി.

കടവന്ത്ര സ്വദേശി ആന്റണിയുടെ പരാതിയിലാണ് അറസ്റ്റ്.

ഭര്‍ത്താവ് ലെനിന്‍ മാത്യു ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധുവാണെന്നു പരിചയപ്പെടുത്തിയാണ് ജിന്‍സി ചിട്ടിയില്‍ ആളെ ചേര്‍ത്തിരുന്നത്.

ലെനിന്‍ മാത്യുവിനെതിരെ കുന്നത്തുനാട് പൊലീസില്‍ കേസുണ്ട്. 50,000 രൂപയാണ് ജിന്‍സി തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

കോടതിയില്‍ ഹാജരാക്കിയ ജിന്‍സിയെ ചിട്ടിപ്പണം തിരികെ നല്‍കാമെന്ന ഉറപ്പില്‍ പിന്നീട് ജാമ്യത്തില്‍വിട്ടു.

2012 മുതല്‍ അടിമാലി, രാജക്കാട്, മുളന്തുരുത്തി എന്നിവിടങ്ങളില്‍ ചിട്ടി നടത്തി ഇവര്‍ മുങ്ങിയതായി പരാതിയുണ്ട്. ഇതേ കേസില്‍ മുളന്തുരുത്തി പൊലീസിലും ഇവര്‍ക്കെതിരെ കേസുണ്ട്.

Top