തിരുവനന്തപുരം: സിഗരറ്റ് വിലയില്‍ തട്ടിപ്പ് നടത്തിയതിന് വില്‍സ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി ആര്‍ അനിലിന്റെ നിര്‍ദ്ദേശം. പ്രിന്റ് ചെയ്ത എംആര്‍പിയുടെ മുകളില്‍ കൂടിയ വില പ്രിന്റ് ചെയ്ത് ഒട്ടിച്ചാണ് തട്ടിപ്പ്. ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്.
49 രൂപ എംആര്‍പി ഉള്ളവയില്‍ 80 രൂപ രേഖപ്പെടുത്തിയ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിയമലംഘനം വില്‍സ് കമ്പനിയുടെ അറിവോടെയല്ലെങ്കില്‍ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കാന്‍ മന്ത്രി ജിആര്‍ അനില്‍ നിര്‍ദ്ദേശം നല്‍കി.കശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നതിനായി നിര്‍മ്മിച്ച സിഗററ്റുകളിലാണ് ഉയര്‍ന്ന എംആര്‍പി ഒട്ടിക്കുന്നത്. വില്‍സ്, നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.