ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിയ്ക്കാന്‍ കൊണ്ടുവന്ന നമ്പര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഒരാഴ്ച പോരേയെന്ന് ഹൈക്കോടതി.
ഒരാഴ്ചയില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ആവശ്യം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പൊതുഗതാഗത സംവിധാനം അപര്യാപ്തമായിരിയ്ക്കുമെന്നും ഇത് ജനങ്ങള്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
പുതിയ ഗതാഗത നിയമം കൊണ്ടുവന്നതിന് ശേഷം മലിനീകരണ തോതില്‍ വന്ന മാറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടി വിജയകരമായാല്‍ സ്ഥിരമാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
2015ല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഡല്‍ഹിയെ ലോകത്തെ തന്നെ ഏറ്റവും വായുമലിനീകരണമുള്ള നഗരമായി തിരഞ്ഞെടുത്തിരുന്നു. ഡല്‍ഹിയില്‍ പുതിയ ഡീസല്‍ കാറുള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിയ്ക്കരുതെന്നും ഡീസല്‍ ട്രക്കുകള്‍ക്ക് നികുതി ഇരട്ടിയാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഓരോ ദിവസവും 140.