തിരുവനന്തപുരം: ലോക കേരളസഭ ധൂര്‍ത്തല്ലെന്നും പ്രവാസികളെല്ലാവരും പ്രാഞ്ചിയേട്ടന്‍മാരാണെന്ന് കരുതുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭയുമായി പ്രതിപക്ഷം സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
4587 കോടി രൂപ ഇതുവരെ കിഫ്ബി വഴി ചിലവഴിച്ചെന്നും പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. രണ്ടാം ലോക കേരള സഭയില്‍ 216 ശുപാര്‍ശകള്‍ വന്നു. പ്രതിപക്ഷത്തിന്റെ പിടിവാശി അവസാനിപ്പിക്കണമെന്നും ലോക കേരളസഭയുമായി പ്രതിപക്ഷം സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.