പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരാന്‍ താല്പര്യം ഇല്ലെന്ന് ചെല്‍സിയുടെയും ടോട്ടന്‍ഹാമിന്റെയും പരിശീലകനായിരുന്ന വിയ്യാസ് ബോവാസ്.
നിലവില്‍ ഫ്രഞ്ച് ലീഗില്‍ മര്‍സെയുടെ പരിശീലകന്‍ കൂടിയാണ് വിയ്യാസ് ബോവാസ്. പ്രീമിയര്‍ ലീഗിലെ കളിയും തന്റെ ഫുട്‌ബോള്‍ ഫിലോസഫിയും തമ്മില്‍ ഒരുപാട് വ്യതാസം ഉണ്ടെന്നും അതുകൊണ്ടാണ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമില്ലാത്തതെന്നും ബോവാസ് പറഞ്ഞു.
അതേസമയം പ്രീമിയര്‍ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗ് ആണെന്നും ഏറ്റവും മികച്ച താരങ്ങളും ക്ലബ്ബുകളും കളിക്കുന്ന ലീഗ് ആണെന്നും ബോവാസ് പറഞ്ഞു. എന്നാല്‍ താന്‍ പല തരത്തിലുള്ള ഫിലോസഫികള്‍ ഉള്ള ലീഗില്‍ പരിശീലിപ്പിക്കാന്‍ ആണ് താല്പര്യം പ്രകടിപ്പിക്കുന്നതെന്നും വിയ്യാസ് ബോവാസ് പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെയും ടോട്ടന്‍ഹാമിനെയും പരിശീലിപ്പിച്ച ശേഷം വിയ്യാസ് ബോവാസ് റഷ്യന്‍ ലീഗില്‍ സെനിത് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിനെയും ചൈനീസ് ലീഗില്‍ ഷാങ്ങ്ഹായ് ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.