ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി പുതിയ സീസണില്‍ കളിക്കാനെത്തുന്നത് പുതിയ ക്യാപ്റ്റനുമായി.
ഇംഗ്ലീഷ് പ്രതിരോധ താരം ഗാരി കാഹിലാണ് ഇനി ചെല്‍സിയുടെ നായകന്‍.
ജോണ്‍ ടെറി ടീം വിട്ടതോടെയാണ് കാഹിലിനെ പുതിയ നായകനായി ചെല്‍സി പ്രഖ്യാപിച്ചത്.
ചെല്‍സിയുടെ മറ്റൊരു മുതിര്‍ന്ന താരമായ സെസാര്‍ ആസ്പിലിക്വറ്റയാണ് പുതിയ വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ കാഹിലും ആസ്പിലിക്വറ്റയും ടെറിയുടെ അഭാവത്തില്‍ ചെല്‍സിയുടെ ക്യാപ്റ്റനായിരുന്നു.
ബ്രസീല്‍ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസ് ക്യാപ്റ്റനായി എത്തുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍, പക്ഷേ, ജോണ്‍ ടെറിയെ ക്ലബ്ബ് ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. ബ്രസീല്‍ താരത്തെ ഒഴിവാക്കിയതില്‍ നിരവധി ആരാധകര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ചെല്‍സിയെപ്പോലൊരു ക്ലബ്ബിന്റെ ക്യാപ്റ്റനായത് വ്യക്തിഗത നേട്ടമായി കാണുന്നുവെന്നും കരിയറിലെ അഭിമാന നിമിഷമാണെന്നും ഗാരി കാഹില്‍ പ്രതികരിച്ചു.
31 കാരനായ കാഹില്‍ 2012 ലാണ് ചെല്‍സിയില്‍ എത്തുന്നത്. 2012 ജനുവരിയില്‍ ടീമിലെത്തിയ കാഹില്‍ ചെല്‍സിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ,യൂറോപ്പ ലീഗ്, രണ്ട് പ്രീമിയര്‍ ലീഗ് കിരീടം, എഫ്.എ കപ്പ് , ലീഗ് കപ്പ് എന്നീ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ കൂടിയാണ് കാഹില്‍.