എ ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തില്‍ രജനികാന്തിനൊപ്പം മലയാളി താരം ചെമ്പന്‍ വിനോദ് ജോസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചെമ്പന്‍ വിനോദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ദര്‍ബാര്‍. വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത ഗോലി സോഡ 2 ആയിരുന്നു ചെമ്പന്‍ വിനോദിന്റെ ആദ്യ തമിഴ് ചിത്രം.
ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. താരത്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്റേയും രണ്ടാമത്തേത് സാമൂഹ്യപ്രവര്‍ത്തകന്റേതുമാണ്. പൊലീസ് ഓഫീസറായി എത്തുന്ന താരത്തിന്റെ കഥാപാത്രം ഡിസിപി മണിരാജ് ആണ്.
നയന്‍താരയാണ് ചിത്രത്തിലെ നായിക. മലയാളി താരം നിവേതയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രജനികാന്തിന്റെ മകളായിട്ടാണ് നിവേത അഭിനയിക്കുന്നത്. എസ്.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദെര്‍ ആണ്. ഛായാഗ്രഹണം സന്തോഷ് ശിവനാണ്.