വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊന്‍പതാം നൂറ്റാണ്ടില്‍ കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ് എത്തുന്നു. മലയാളികള്‍ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പന്‍ അതിമനോഹരമായി ചെയ്തുവെന്ന് വിനയന്‍ പറയുന്നു. യുവതാരം സിജു വില്‍സനാണ് ചിത്രത്തില്‍ നായകന്‍.
ചരിത്രകാരന്‍മാരാല്‍ പലപ്പോഴും തമസ്‌കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ജീവിതമാണ് ചിത്രത്തിന് ആധാരം. ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്,സുധീര്‍ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, , ബിബിന്‍ ജോര്‍ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ശരണ്‍,സുന്ദര പാണ്ഡ്യന്‍. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍ (തട്ടീം മുട്ടീം) നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍,പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദര്‍,വര്‍ഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാന്‍സ, ഗായത്രി നമ്പ്യാര്‍,ബിനി,ധ്രുവിക,വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമ ആണ് പത്തൊന്‍പതാം നൂറ്റാണ്ട്.
ക്യാമറ- ഷാജികുമാര്‍, കലാസംവിധാനം-അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍ സതീഷ്, കോ പ്രൊഡ്യൂസര്‍- വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ക്യഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബാദുഷ,പിആര്‍ഒ -മഞ്ജു ഗോപിനാഥ്. വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്, ഡിസൈന്‍- ഓൾഡ് മങ്ക്.