ജനീവ: സിറിയയില്‍ രാസായുധാക്രമണം നടന്നതിനെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തിര യോഗം ചേര്‍ന്നു. സിറിയന്‍ പ്രശ്‌നം രൂക്ഷമായിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റഫാന്‍ ഡി മസ്തൂര പറഞ്ഞു.
കാര്യങ്ങള്‍ അപകടകരമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും സിറിയയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മറ്റ് രാജ്യങ്ങളെക്കൂടി പ്രശ്‌നങ്ങള്‍ ബാധിക്കുമെന്നതിനാല്‍ അന്താരാഷ്ട്ര സുരക്ഷയ്ക്കു തന്നെ ഈ വിഷയം ഭീഷണയാകാനിടയുണ്ടെന്നും മസ്തൂര ചൂണ്ടിക്കാട്ടി.