വാഷിംഗ്ടണ്‍: സിറിയയിലെ രാസായുധ ആക്രമണത്തിനു പിന്നില്‍ അസാദ് ഭരണകൂടം തന്നെയാണെന്ന് അമേരിക്ക. വൈറ്റ്ഹൗസ് മാധ്യമവിഭാഗം മേധവി സാറാ ഹക്ക്ബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആക്രമണത്തിന് റഷ്യയുടെ പിന്തുണയുമുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.
ഏഴുവര്‍ഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ അമ്പതു തവണയെങ്കിലും അസാദ് ഭരണകൂടം രാസായുധാക്രമണം നടത്തിയെന്ന് യുഎന്നിലെ യുഎസ് സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി വ്യക്തമാക്കിയതിനു പിന്നാലെയാണ് സാറാ ഹക്ക്ബിയും അസാദ് ഭരണകൂടത്തെ കടന്നാക്രമിച്ചത്.