chemical-bottles- kalabhavan-mani-outhouse

ചാലക്കുടി: കലാഭവന്‍ മണിയുടെ ഔട്ട്ഹൗസായ പാഡിയില്‍ നിന്ന് കണ്ടെടുത്ത കുപ്പിയില്‍ രാസവസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തി. എന്നാല്‍ ഇതില്‍ കീടനാശിനി അടങ്ങിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. കുപ്പികള്‍ രാസപരിശോധനയ്ക്കു അയക്കും. പാഡിയില്‍ നടത്തിയ പരിശോധനയ്ക്കിടെ സെപ്റ്റിക് ടാങ്കിനായി കുഴിയെടുത്ത ഇടത്തുനിന്നാണ് ചെറിയ പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയത്.

കലാഭവന്‍ മണിയുടെ ഔട്ട്ഹൗസായ പാഡിയില്‍ മദ്യസല്‍ക്കാരത്തിനു ചാരായം എത്തിച്ചതായി സ്ഥിരീകരിച്ചിരുന്നു. വരന്തരപ്പിള്ളിയില്‍ നിന്നാണ് വ്യാജമദ്യം എത്തിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശി ജോയി എന്നയാളടക്കം ആറുപേര്‍ കസ്റ്റഡിയിലുണ്ട്. ഇവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. മദ്യസല്‍ക്കാരത്തിനു ചാരായം എത്തിച്ച ജോമോനെ തിരികെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി പോലീസ് അറിയിച്ചിരുന്നു.

Top