സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
ഴാക് ദുബോഷെ, ജോവാഷിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹെന്റേഴ്‌സണ്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.
അതിശീത പദാര്‍ത്ഥങ്ങളുടെ ഘടന കണ്ടെത്തുന്ന സൂക്ഷമദര്‍ശിനി സമ്പ്രദായം വികസിപ്പിച്ചതിനാണ് പുരസ്‌കാരം.
ശുദ്ധീകരിക്കാത്ത പദാര്‍ത്ഥങ്ങളുടെ ഘടന കണ്ടെത്താനുള്ള ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിയാണ് ഇവര്‍ വികസിപ്പിച്ചത്.
സ്വിസ് രസതന്ത്രജ്ഞനാണ് ദുബോഷെ, അമേരിക്കയില്‍ താമസമാക്കിയ ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഫ്രാങ്ക്. ഹെന്റേഴ്‌സണ്‍ ആവട്ടെ ഇംഗ്ലീഷ് ശാസ്ത്രജ്ഞനും.