തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തിൽ ഇന്നു മുതൽ പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയം പുനഃരാരംഭിക്കും. ഇന്നലെയാണ് പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഇന്ന്് രാവിലെ ഉത്തരസൂചിക അധ്യാപകർക്ക് പരിചയപ്പെടുത്തും. ഇതുവരെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളും പുതുക്കിയ സൂചിക അനുസരിച്ച് വീണ്ടും മൂല്യനിർണയം നടത്തും.
സംസ്ഥാന വ്യാപകമായുള്ള അധ്യാപകരുടെ പ്രതിഷേധത്തെ തുടർന്നാണ് ചോദ്യകർത്താവിന്റെയും വിദഗ്ധ സമിതിയുടെയും ഉത്തര സൂചിക പുനഃരാരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധരായ 15 അധ്യാപകരെ ഉൾപ്പെടുത്തിയാണ് ഉത്തര സൂചികയിലെ അപാകതകൾ പരിഹരിച്ചത്. പുതിയ ഉത്തര സൂചിക ഇന്നയെല പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ മൂല്യനിർണയം പുനഃരാരംഭിക്കും.
എല്ലാ അധ്യാപകരും മൂല്യനിർണയത്തിൽ പങ്കെടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം നൽകിയിട്ടുണ്ട്. രാവിലത്തെ സെഷനിൽ ഉത്തരസൂചിക അധ്യാപകർക്ക് പരിചയപ്പെടുത്തും. മൂല്യനിർണയം പുതിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തിലായിരിക്കും. ഇതുവരെ മൂല്യനിർണയം നടത്തിയ 28000 ഉത്തര പേപ്പറുകൾ പുതുക്കിയ ഉത്തരസൂചികയുടെ അടിസ്ഥാനത്തിൽ വീണ്ടും മൂല്യനിർണയം നടത്തുമെന്നാണ് സൂചന. ഇതിൽ വിശദമായ സർക്കുലർ വിദ്യാഭ്യാസ വകുപ്പ് പിന്നീട് പുറത്തിറക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മൂല്യനിർണയത്തിൽ നിന്നും വിട്ടു നിന്ന അധ്യാപകർ ഇന്ന് മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കും.