ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കള്ളപ്പണം ഒഴുക്കുകയാണെന്ന് ബൃന്ദ കാരാട്ട്‌

കൊല്ലം : ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎം പിബി അഗം ബൃന്ദ കാരാട്ട്. കെഎസ്‌കെടിയു സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് നരേന്ദ്രമോദിയുടെ ഭരണമെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കള്ളപ്പണം ഒഴുക്കുകയാണെന്നും അവര്‍ തുറന്നടിച്ചു.

കോര്‍പറേറ്റുകള്‍ക്ക് 11 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വായ്പ നല്‍കിയത്. ഇതില്‍ 2.4 ലക്ഷം കോടി രൂപ എഴുതിത്തള്ളി. തൊഴില്‍മേഖല കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്, ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ബൃന്ദ പറഞ്ഞു.

ക്യത്യമായ വേതനമില്ലായ്മ, ദളിത് വേര്‍തിരിവ്, തൊഴിലിടങ്ങളിലെ വിവേചനം, സത്രീതൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവക്കെതിരെ ശക്തമായ സംഘടിതശക്തി ഉയര്‍ന്നുവരികയാണ്. കേരളത്തില്‍ സര്‍ക്കാരിനെതിരെ നിരന്തരം പ്രസ്താവനയിറക്കുന്ന ബിജെപി നേതാക്കള്‍ ഡല്‍ഹിയിലെത്തി സമരം നടത്തുകയാണ് വേണ്ടതെന്നും ബൃന്ദ വ്യക്തമാക്കി.

Top