ചെങ്ങന്നൂര്‍: അണികളെ ആവേശത്തിലാക്കി ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം. ചെങ്ങന്നൂരില്‍ പരസ്യപ്രചരണം ഇന്ന് ആറ് മണിക്ക് അവസാനിക്കും. മണ്ഡലത്തിന് പുറത്തു നിന്നുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്നത്തോടെ മണ്ഡലം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് ആറു മണിക്ക് പരസ്യപ്രചാരണം അവസാനിക്കുന്നതോടെ നാളെ ഒരു ദിനം നിശബ്ദ പ്രചരാണത്തിനാണ് അരങ്ങൊരുങ്ങുന്നത്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 31ന് ഫലം പ്രഖ്യാപിക്കും. ക്രമസമാധാന പാലനത്തിന് പൊലീസ് സംവിധാനത്തിനുപുറമേ ഒരു കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിക്കും.
17 സ്ഥാനാര്‍ത്ഥികളും നോട്ട ബട്ടണും ഉള്ളതിനാല്‍ രണ്ട് ബാലറ്റ് യൂണിറ്റുകളായിരിക്കും എല്ലാ ബൂത്തുകളിലും ക്രമീകരിക്കുക. 164 പോളിങ്ങ് സ്‌റ്റേഷനുകളും 17 പകരം സവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. 1104 പോളിങ്ങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 5 മാതൃകാ പോളിങ്ങ് സ്‌റ്റേഷനുകളും 10 സ്ത്രീ സൗഹൃദ പോളിങ്ങ് സ്‌റ്റേഷനുകളും തയ്യാറാറാക്കിയിട്ടുണ്ട്. അവസാന വോട്ടര്‍ പട്ടികയില്‍ 1,99,340 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5039 കന്നിവോട്ടര്‍മാരാണ്.