പാല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചയ്ക്കായി കെ.എം മാണിയുടെ വീട്ടിലെത്തി. മാണിയുടെ പാലായിലെ വീട്ടില്‍ വെച്ചാണ് ചര്‍ച്ച നടക്കുന്നത്.
മുസ്‌ലിം ലീംഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ എന്നിവരാണ് കൂടിക്കാഴ്ചയ്ക്കായി വീട്ടിലെത്തിയിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് കേരളാകോണ്‍ഗ്രസ്സ് എമ്മിന്റെ ഉപസമിതി യോഗം ചേരാനിരിക്കുന്നത്. യോഗം കഴിഞ്ഞ ശേഷം പ്രതികരിക്കാമെന്ന കെ.എം മാണിയുടെ വാക്ക് കൂടി എത്തിയതോടെ കെ.എം മാണിയുടെ നേതൃത്വത്തുള്ള കേരളകോണ്‍ഗ്രസ്സ് എം വീണ്ടും യു.ഡി.എഫിലേയ്ക്ക് എത്തുമോ എന്നത് ഏവരും ആകാംഷയോടെയാണ് നോക്കി കാണുന്നത്.