ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി.
മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്നും ബി.ജെ.പി മൂന്നാം സ്ഥാനത്താകുമെന്നും ചെങ്ങന്നൂരിലേത് കേന്ദ്രസംസ്ഥാന ഭരണത്തിനെതിരായ വിധിയെഴുത്താണെന്നും കേരളം ഭരിക്കുന്ന സി.പി.എമ്മിന്റെ അഹങ്കാരത്തിന് ചെങ്ങന്നൂരിലെ തോല്‍വിയോടെ പാഠമുണ്ടാകുമെന്നും ആന്റണി പറഞ്ഞു.
ഇന്ധനവില നിയന്ത്രിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാറിന്റെ നയം ഷൈലോക്കിന്റേതാണ്. കേന്ദ്ര തീരുവ വെട്ടിക്കുറക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം. അധിക നികുതി വേണ്ടെന്ന് വെയ്ക്കുവാന്‍ സംസ്ഥാന സര്‍ക്കാരും ശ്രമിക്കണം. ചക്കിക്കൊത്ത ചങ്കരനെപ്പോലെ ആണ് കേന്ദ്രവും സംസ്ഥാനവും. രണ്ടു പേര്‍ക്കുമുള്ള മറുപടി ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ നല്‍കും, ആന്റണി കൂട്ടിച്ചേര്‍ത്തു.