കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ പത്രിക തള്ളാനുള്ള കാരണമല്ലെന്ന് വരണാധികാരി വ്യക്തമാക്കി. സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചാണ് പത്രിക സമര്‍പ്പിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് പരാതി ഉന്നയിച്ചത്.