ഇടുക്കി : ചെങ്കുളം ജലവൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുന്ന സെര്‍ജിക് ടാങ്കിന്റെ വാല്‍വില്‍ വന്‍ ചോര്‍ച്ച. സെര്‍ജിക് ടാങ്ക് രണ്ടാഴ്ചയായി ചോര്‍ന്നൊലിക്കുന്നു. പെന്‍സ്റ്റോക് പൈപ്പിലാണ് ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാഥമിക വിവരം.
വെള്ളത്തൂവല്‍ പവര്‍ ഹൗസിലേക്കുള്ളതാണ് പെന്‍സ്റ്റോക് പൈപ്പ്. ടാങ്ക് 62 വര്‍ഷം മുന്‍പ് സ്ഥാപിച്ചതാണ്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്.
മലമുകളിലെ ടാങ്കിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ടാങ്ക് തകര്‍ന്നാല്‍ വന്‍ ദുരന്തമാകും ഉണ്ടാകുക. 400ലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ സെര്‍ജിക് ടാങ്കിന് സമീപമുണ്ട്. ഇതാണ് അപകടാവസ്ഥയുടെ ആഴം കൂട്ടുന്നത്.
സേഫ്റ്റി വാല്‍വിന്റെ തകരാര്‍ വലിയ അപകട സാധ്യതയ്ക്കാണ് വഴിവെയ്ക്കുന്നത്. 2007ല്‍ സേഫ്റ്റി വാല്‍വ് തകര്‍ന്ന് എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇത് ചോര്‍ച്ചയുടെ ഗൗരവ സ്വഭാവം വര്‍ദ്ധിപ്പിക്കുന്നു.