കൊച്ചി : ഓച്ചിറയില്‍ തിരുവനന്തപുരം -ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സിഗ്‌നല്‍ തെറ്റിച്ച് ഓടി. ഓച്ചിറ സ്റ്റേഷനില്‍ നല്‍കിയിരുന്ന റെഡ് സിഗ്‌നല്‍ മറികടന്നാണ് ട്രെയിന്‍ മുന്നോട്ട് പോയത്. സമീപത്തെ റെയില്‍വേഗേറ്റിന് 200 മീറ്റര്‍ മുന്‍പിലായി കണ്‍ട്രോള്‍ റൂം ഇടപെട്ട് ട്രെയിന്‍ നിര്‍ത്തിച്ചതോടെയാണ് വന്‍ദുരന്തം ഒഴിവായത്.
ഗോഹട്ടി എക്‌സ്പ്രസ് ഓച്ചിറ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെ പ്ലാറ്റ്‌ഫോമില്‍ റെഡ്‌സിഗ്‌നല്‍ വന്നിരുന്നു. എന്നാല്‍ ഓച്ചിറയില്‍ സ്റ്റോപ്പില്ലാത്ത ചെന്നൈ എക്‌സ്പ്രസ് റെഡ്‌സിഗ്‌നല്‍ പ്രകാരം നിര്‍ത്താതെ പ്ലാറ്റ്‌ഫോം മറികടന്ന് പോവുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ലോക്കോ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു. സിഗ്‌നല്‍ തെറ്റിച്ച് ട്രെയിന്‍ ഓടാന്‍ കാരണം ലോക്കോ പൈലറ്റിന്റെ അശ്രദ്ധമൂലമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഇയാളെ മാറ്റി പുതിയ ലോക്കോ പൈലറ്റുമായാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.