ചെന്നൈ വെളളപ്പൊക്കം;സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ശിവകാര്‍ത്തികേയന്‍

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനേത്തുടര്‍ന്നുണ്ടായ ചെന്നൈയിലെ മഴയിലും വെള്ളപ്പൊക്കത്തിലും ഇപ്പോഴും കരകയറാന്‍ പെടാപാട് പെയുകയാണ് തമിഴ്‌നാട്. ഇപ്പോള്‍ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നോട്ടുവന്നിരിക്കുകയാണ് നടന്‍ ശിവ കാര്‍ത്തികേയന്‍. സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും താരം നല്‍കി.

കഴിഞ്ഞദിവസം ശിവ കാര്‍ത്തികേയന്‍ തമിഴ്‌നാട് മന്ത്രിയും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിനെ സന്ദര്‍ശിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ സന്നദ്ധത പ്രകടിപ്പിച്ച താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പത്ത് ലക്ഷം രൂപയുടെ ചെക്ക് ഉദയനിധിക്ക് കൈമാറി. എക്‌സ് അക്കൗണ്ടിലൂടെ ഉദയനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും ഉദയനിധി പോസ്റ്റ് ചെയ്തു.

മിഷോങ് കൊടുങ്കാറ്റിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്തിവരികയാണ്. നമ്മുടെ സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന് പിന്തുണയായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍, നടനും സഹോദരനുമായ ശിവ കാര്‍ത്തികയേന്‍ ഞങ്ങളെ സന്ദര്‍ശിച്ച് നടനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. അദ്ദേഹത്തോടുള്ള സ്‌നേഹവും നന്ദിയും അറിയിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കുന്ന ദുരിതം തുടച്ചുനീക്കാം. ഉദയനിധി എക്‌സില്‍ കുറിച്ചു.

Top