രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചു; ഐഐടിയിലെ നിരാഹാര സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

ചെന്നൈ: മദ്രാസ് ഐഐടി മലയാള വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തെ തുടര്‍ന്ന് മദ്രാസ് ഐഐടിയില്‍ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ രണ്ടെണ്ണം അംഗീകരിക്കപ്പെട്ടതോടെയാണ് സമരം നിര്‍ത്തിയത്. ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യാമെന്ന ഉറപ്പും ഡീന്‍ നല്‍കിയതോടെയാണ് സമരം പിന്‍വലിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു

ഐഐടി ഡയറക്ടര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ ഫാത്തിമയുടെ മരണത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഡീന്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി.വിദ്യാര്‍ഥികളുടെ മറ്റ് ആവശ്യങ്ങള്‍ ഐഐടി അധികൃതര്‍ പൂര്‍ണമായി അംഗീകരിച്ചു.

എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപവത്കരിക്കണം മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കണം തുടങ്ങി വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു.

Top