ചെന്നൈ കാവേരി ആശുപത്രിക്കു മുന്നില്‍ ഡിഎംകെ അണികളും പൊലീസും തമ്മില്‍ സംഘര്‍ഷം

Fight

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ചികിത്സയില്‍ കഴിയുന്ന ചെന്നൈ കാവേരി ആശുപത്രിക്കു മുന്നില്‍ ഡിഎംകെ അണികളും പൊലീസും തമ്മില്‍ സംഘര്‍ഷം.

ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടിയവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് പൊലീസും അണികളും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായത്.

മാത്രമല്ല, കരുണാനിധിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലും പരിസരങ്ങളിലും സര്‍ക്കാര്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

അതേസമയം, ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധി വീണ്ടും സാധാരണ നിലയിലേക്കു മടങ്ങുന്നുവെന്നു കാവേരി ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചിരുന്നു. ആരോഗ്യനില മോശമായെങ്കിലും സാധാരണ നിലയിലേക്കു അദ്ദേഹം മടങ്ങിവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികില്‍സ തുടരുകയാണെന്നും കാവേരി ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ ചൂണ്ടിക്കാട്ടി.

Top