പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കും വരെ സമരം ചെയ്യും; മദ്രാസ് സര്‍വ്വകലാശാല അടച്ചു

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ പിന്തുണയുമായി മദ്രാസ് സര്‍വ്വകലാശാലയും. പൗരത്വനിയമഭേദഗതി പിന്‍വലിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ആയതിനാല്‍ ക്യാമ്പസ് തിങ്കളാഴ്ച വരെ അടച്ചു.

രാത്രിയും സമരം തുടരുകയാണ്. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പൊലീസ് ക്യാംപസിനുള്ളില്‍ പ്രവേശിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് ശ്രമം.

എന്നാല്‍ ഇപ്പോഴും പൊലീസും പ്രക്ഷോഭകരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ വേണ്ടി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ഒരുമണിയോടെ പ്രതിഷേധക്കാര്‍ ജഫറാബാദില്‍ എത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആദ്യ അരമണിക്കൂര്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തുകയും പിന്നീട് അക്രമാസക്തരാവുകയായിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് സീലംപൂര്‍ നിന്നും ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ട് ഉണ്ട്. അതേടൊപ്പം തന്നെ ഇവിടത്തെ സുരക്ഷ ഉറപ്പ് വരുത്താന്‍ ഏഴുമെട്രോ സ്റ്റേഷനുകള്‍ അടച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്.

Top