തമിഴ്‌നാട് നിയമസഭാ മുന്‍ സ്പീക്കര്‍ പി.എച്ച്. പാണ്ഡ്യന്‍ അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ മുന്‍ സ്പീക്കറും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവുമായ പി.എച്ച്. പാണ്ഡ്യന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. രാവിലെ എട്ടരയോടെ രാമചന്ദ്ര ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

എം.ജി രാമചന്ദ്രന്‍ മുഖ്യമന്ത്രിയായിരുന്ന 1985 മുതല്‍ 1987 വരെയാണ് പി.എച്ച്. പാണ്ഡ്യന്‍ തമിഴ്‌നാട് നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചത്.

പിന്നീട് എം.ജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം അദ്ദേഹം ജാനകി രാമചന്ദ്രന്റെ എ.ഐ.എ.ഡി.എം.കെ വിഭാഗത്തില്‍ ചേരുകയും പിന്നീട് ജയലളിത പക്ഷത്തെത്തുകയും അവരുടെ അടുത്ത സഹായിയായി മാറുകയും ചെയ്തു. 1999 മുതല്‍ 2004 വരെ പി.എച്ച് പാണ്ഡ്യന്‍ തിരുനെല്‍വേലി എം.പിയായിരുന്നു.

Top