വൈഗ അണക്കെട്ട് തുറന്നു; മുല്ലപ്പെരിയാറിലെ ജലമെടുക്കുന്നത് കുറച്ചേക്കും, കേരളത്തിന് ആശങ്ക

ചെന്നൈ: മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം തമിഴ്‌നാട് സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് തുറന്നു. മുല്ലപ്പെരിയാറില്‍ നിന്ന് പരമാവധി വെള്ളം എടുക്കാന്‍ തുടങ്ങിയതും തേനിയില്‍ മഴ കനത്തതുമാണ് അണക്കെട്ട് നിറയാനിടയാക്കിയത്.

തേനിയില്‍ മഴ ശക്തമായതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചാല്‍ മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരും.

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാല്‍ കേരളത്തിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയും തമിഴ്‌നാട് വെള്ളമെടുക്കാതിരിക്കുകയും ചെയ്താല്‍ മുല്ലപ്പെരിയാറില്‍ അത് പ്രതിസന്ധി ഉണ്ടാക്കും.

Top