പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു ആറു വിക്കറ്റ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 12 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. നായകന്‍ എം.എസ് ധോണിയുടേയും (23 പന്തില്‍ 31) ഓപ്പണര്‍ അമ്പാട്ടി റായിഡുവിന്റെയും (25 പന്തില്‍ 32) മികവിലാണ് ചെന്നൈ അനായാസം ബാംഗ്ലൂരിനെ മറികടന്നത്.
നേരത്തെ പാര്‍ഥിവ് പട്ടേലിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. പട്ടേല്‍ 41 പന്തില്‍ 53 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ എട്ടു വിക്കറ്റിന് 89 എന്ന നിലയിലായിരുന്ന ബാംഗ്ലൂരിനെ ടിം സൗത്തിയുടെ പ്രകടനമാണ് നാണക്കേടില്‍നിന്നും രക്ഷപെടുത്തിയത്. വാലറ്റത്ത് കൂറ്റന്‍ അടികളുമായ പൊരുതിയ സൗത്തി 26 പന്തില്‍ 36 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ബാംഗ്ലൂര്‍ നിരയില്‍ പട്ടേലിനും സൗത്തിക്കും മാത്രമാണ് രണ്ടക്കം കടക്കാനായത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (8), മക്കല്ലം (5), എബി ഡിവില്ലിയേഴ്‌സ് (1) എന്നിവരെല്ലാം പെട്ടെന്നു മടങ്ങി.