ക്രിക്കറ്റില്‍ ഫിറ്റ്‌നസിനും പ്രധാന്യം വന്നതോടെ ഇപ്പോള്‍ യോ-യോ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് മിക്ക ടീമുകളും. ഇന്ത്യയടക്കം പല ദേശീയ ടീമുകളിലും ഇപ്പോള്‍ സെലക്ഷന്‍ ലഭിക്കണമെങ്കില്‍ യോ-യോ ടെസ്റ്റ് പാസ്സാകണമെന്നത് നിര്‍ബന്ധമാണ്. യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സുരേഷ് റെയ്‌ന, യുവരാജ് സിംഗ് എന്നിവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതിരുന്നത് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഏറെ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ യോ-യോ ടെസ്റ്റ് ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടീം പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ്. താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് മറ്റ് പല രീതികളുമുണ്ടെന്നും യോ-യോ ടെസ്റ്റ് തന്നെ അതിന് വേണമെന്നില്ലെന്നും ഫ്‌ലെമിംഗ് പറയുന്നു. നേരത്തെ യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ട ചരിത്രമുള്ള സുരേഷ് റെയ്‌നയടക്കമുള്ള ചെന്നൈ താരങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.