ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സ് ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കാനിരിക്കുന്ന ആഗോള ട്വന്റി-20 ലീഗില്‍ ടീമിനെ വാങ്ങാനൊരുങ്ങുന്നു.
സിഎസ്‌കെ ഡയറക്ടര്‍മാരില്‍ ഒരാളായ കെ ജോര്‍ജ് ജോണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐപിഎല്ലില്‍ ടീമിന് ലഭിച്ച ആരാധക പിന്തുണയെ കുറിച്ചും അദ്ദേഹം പറഞ്ഞു.
ടീമിനെ വാങ്ങാനുള്ള താല്‍പ്പര്യം ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലേലത്തിനുള്ള രേഖകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ ഐപിഎല്ലില്‍ നടന്നപ്പോള്‍ സിഎസ്‌കെയ്ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു.
എന്നാല്‍ ടീം വാങ്ങുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ടീം ലേലത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അന്തിമ തീയതിയോട്(എപ്രില്‍ 18) അടക്കുമ്പോള്‍ ചിത്രം വ്യക്തമാകുമെന്നും കെ ജോര്‍ജ് ജോണ്‍ പറഞ്ഞു.
സിഎസ്‌കെ ബ്രാന്‍ഡ് ലോകം മുഴുവന്‍ വ്യാപിപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്നും ജോണ്‍ പറഞ്ഞു. ഐപിഎല്ലിലെ വിലക്ക് വിദേശ ലീഗില്‍ ടീമിനെ വാങ്ങുന്നതിന് ഒരു തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു.