ചെന്നൈയില്‍ നിന്നും കേരളത്തിലെത്തിയ കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് തമിഴ്‌നാട്

തിരുവനന്തപുരം: ചെന്നൈയില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം കേരളത്തിലേക്ക് വന്ന കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച് തമിഴ്നാട്. തിരുവനന്തപുരത്തേക്ക് വന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സ്രവം കേരളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചത് 580 പേര്‍ക്കാണ്. ഇതോടെ ആകെ മൊത്തം കൊവിഡ് രോഗികള്‍ 5409 ആയി. ചെന്നൈയില്‍ മാത്രം 316 പേര്‍ക്കാണ് വ്യാഴാഴ്ച്ച കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

Top