തൃശൂര്‍: വാല്‍പ്പാറയില്‍ കരടിയുടെ ആക്രമണത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചു. വിറകു ശേഖരിക്കാന്‍ കാട്ടില്‍ പോയ എസ്റ്റേറ്റ് തൊഴിലാളിയായ സുസൈ (55)യാണ് മരിച്ചത്. വിറകു ശേഖരിക്കാന്‍ കാട്ടിലേക്ക് പോയ സുസൈ തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ചയിലും സമാനമായ സംഭവത്തില്‍ നാലു വയസുകാരന്‍ മരിച്ചിരുന്നു. തൃശൂരില്‍ വീട്ടില്‍ നിന്ന കുട്ടിയെയാണ് പുലി പിടിച്ചു കൊണ്ടു പോയത്. പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.