പൗരത്വ ഭേദഗതി നിയമം; അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി

ചെന്നൈ: പൗരത്വ നിയമ ഭേദഗതിയില്‍ അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം പൗരത്വ ഭേദഗതി നിയമത്തില്‍ സ്വീകരിച്ച നിലപാടാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ അന്‍വര്‍ രാജ വിമര്‍ശിച്ചു.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പരസ്യ പ്രസ്താവനയുമായി മന്ത്രി നീലോഫര്‍ കഫീലും രംഗത്തെത്തിയിരുന്നു. ഡിഎംകെയ്ക്ക് പുറമെ മുതിര്‍ന്ന നേതാക്കള്‍ കൂടി രംഗത്തെത്തിയതോടെ അണ്ണാ ഡിഎംകെ നേതൃത്വം പ്രതിരോധത്തിലായി.

പൗരത്വ ഭേദഗതിയെ പിന്തുണച്ചത് കാരണം തമിഴ്‌നാട്ടിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

മുഖ്യമന്ത്രി പളനിസാമിയുടെ നാടായ എടപ്പാടിയിലടക്കം അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. എന്നാല്‍ ജില്ലാ പഞ്ചായത്തുകളിലെ 515ല്‍ 237 വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലെ 5067 വാര്‍ഡുകളില്‍ 2285 വാര്‍ഡുകളും ഡിഎംകെ വിജയിച്ചിരുന്നു.

Top