ഫാത്തിമയുടെ മരണം; സിബിഐക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കും. മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം സമര്‍പ്പിക്കാനിരിക്കേയാണ് കേസ് സിബിഐക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.

സിബിഐ അന്വേഷണത്തിനായി തമിഴ്‌നാട് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപെട്ടില്ലെന്നന്നും നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും കേന്ദ്രത്തിന് നല്‍കിയ പരാതിയിലുള്ളത് കോട്ടൂര്‍ പൂരം പൊലീസിന്റെ നടപടികളെ കുറിച്ച് മാത്രമെന്നും ഫാത്തിമയുടെ പിതാവ് ലത്തീഫ് പറഞ്ഞിരുന്നു.

Top