യൂഡല്‍ഹി: താന്‍ ഡല്‍ഹിയിലെത്തിയത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കല്ല താന്‍ ഡല്‍ഹിയിലെത്തിയത്. കത്തിനെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കത്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ കെ.പി.സി.സിയോട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാന്‍ താല്പര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കത്തിനെ കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.