കാസര്‍ഗോഡ്: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇനിയും കായല്‍ നികത്തുമെന്ന് പറയുന്നത് മന്ത്രി കേരളത്തോട് നടത്തുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി രാജിവച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും, തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചതു കൊണ്ടു മാത്രം കാര്യമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മാത്രമല്ല, തോമസ് ചാണ്ടിയെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രിയും അഴിമതിയില്‍ കൂട്ടുപ്രതി ആയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ ജാഥയായ പടയൊരുക്കത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.