റിലീസിംഗ് തടയണം; മമ്മൂട്ടി ചിത്രം വണിനെതിരെയും ചെന്നിത്തല

തിരുവനന്തപുരം: വണ്‍ സിനിമയിലെ മമ്മൂട്ടിയുടെ മുഖ്യമന്ത്രി വേഷമായ കടയ്ക്കല്‍ ചന്ദ്രനെതിരേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സിനിമയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കി. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറില്‍ കര്‍ക്കശക്കാരനായ മുഖ്യമന്ത്രി വേഷത്തെയാണ് കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി അവതരിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും മുഖ്യമന്ത്രി പിണറായി വിജയനോട് സാമ്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

ചിത്രത്തില്‍ ശക്തനായ എതിരാളിയായ പ്രതിപക്ഷ നേതാവായി മുരളി ഗോപിയും എത്തുന്നുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ചിത്രത്തില്‍ കടപ്പാട് രേഖപ്പെടുത്തുമ്പോഴാണ് ചിത്രത്തിന്റെ റിലീസിനെതിരെ ചെന്നിത്തല തന്നെ രംഗത്തെത്തിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് കടക്കല്‍ ചന്ദ്രനും സിനിമയ്ക്കും ഇപ്പോള്‍ ക്ലീന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടുണ്ട്.

 

Top