മുഖ്യമന്ത്രി നവോത്ഥാനനായകന്റെ പട്ടം കുറേ കെട്ടി ആടിയ ആളാണെന്ന് ചെന്നിത്തല

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ നവോഥാനനായകന്റെ പട്ടം കുറേ കെട്ടി ആടിയ ആളാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് എന്ത് പ്രയോജനമുണ്ടായി. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിതെന്നും ചെന്നിത്തല പറഞ്ഞു.

കൊവിഡ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് അവഗണിച്ചതിന്റെ ദുരന്തമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന സംഘത്തില്‍ പൊളിച്ചെഴുത്ത് നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Top