തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചാല്‍ പോലും മന്ത്രിമാര്‍ വരില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറഞ്ഞത്.
അതേ സമയം യോഗത്തില്‍ പങ്കെടുത്തിട്ട് കാര്യമില്ലെന്ന് മന്ത്രിമാര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാകാം യോഗത്തില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎമ്മിന്റെ സ്ഥിതിയും വളരെ ഗുരുതരമാണ്. ബിനോയ് കോടിയേരി വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സിപിഎമ്മിനാകുന്നില്ല. സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം ഒഴിയാനുള്ള മര്യാദയെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.