തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ കേരള സര്‍ക്കാര്‍ തന്റേടമുണ്ടെങ്കില്‍ മോഹന്‍ ഭഗവതിനെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും, മുഖ്യമന്ത്രി ഇപ്പോള്‍ കളിക്കുന്നത് കള്ളക്കളിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മാത്രമല്ല, എന്ത് നിയമോപദേശമാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും, ആര്‍എസ്എസ് പ്രീണനമുള്ളത് കൊണ്ടാണ് മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.