Chennithala comment on Pinarayi’s stand on Mullapperiyar

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് തമിഴ്‌നാടിനെ സഹായിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്നും യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിന് ശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. സുപ്രീംകോടതിയില്‍ തമിഴ്‌നാടിന്റെ വാദം ബലപ്പെടുത്തുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്‌തോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി വി.പി.സജീന്ദ്രനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായും ചെന്നിത്തല അറിയിച്ചു. തിരഞ്ഞെടുപ്പില്‍ പി.സി.ജോര്‍ജിന്റേയും ബി.ജെ.പി അംഗം ഒ.രാജഗോപാലിന്റേയും വോട്ട് കോണ്‍ഗ്രസിന് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Top