തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വോട്ട് ചോര്‍ന്നത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരിചയക്കുറവുമൂലം ആര്‍ക്കെങ്കിലും പിഴവ് സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
എല്‍.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിക്ക് ആരെങ്കിലും മനപ്പൂര്‍വം വോട്ട് ചെയ്തിട്ടുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്തതിലൂടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വ്യക്തമായി. യു.ഡി.എഫ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പി.സി ജോര്‍ജിനോട് വിരോധമില്ല.
എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച് ജയിച്ചതിനാലാണ് വോട്ട് വേണ്ടെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.