സംസ്ഥാനത്തെ പനിമരണങ്ങള്‍ ; നടപടി ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: പ്രതിപക്ഷ രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യം നിയന്ത്രിക്കാന്‍ അിയന്തര നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച മാത്രം പനിബാധിച്ച് 10 പേരാണ് കേരളത്തില്‍ മരണപ്പെട്ടത്. പത്തുവയസുകാരി ആയിഷ സനയും പതിനൊന്നുകാരന്‍ അമല്‍ കൃഷ്ണയും ഉള്‍പ്പെടെ 10 പേരുടെ ജീവനാണ് ഇന്നലെ മാത്രം പകര്‍ച്ചപ്പനി കവര്‍ന്നെടുത്തത്.

ശനിയാഴ്ച സംസ്ഥാനത്തു 18,873 പേര്‍ പകര്‍ച്ചപ്പനിക്കു ചികില്‍സ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതില്‍ 138 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 680 പേര്‍ക്ക് രോഗം സംശയിക്കുന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

അടിയന്തര സാഹചര്യം നേരിടാന്‍ ഐഎംഎയുമായി സഹകരിച്ച് പനിബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പു ഡയറക്ടര്‍ പറഞ്ഞു.

Top