തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കമാന്റിന് കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താന്‍ കത്തയച്ചു എന്നത് വ്യാജപ്രചരണം ആണെന്നും ചെന്നിത്തല പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന് കാരണം സംസ്ഥാനത്തെ ഭരണ നേതൃത്വത്തിന്റെ കഴിവ് കേടാണെന്ന് കാട്ടി താന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.