തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കും. തണ്ണീര്‍ത്തട നിയമലംഘനത്തിന് വ്യക്തമായ തെളിവുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.
അഴിമതിക്കെതിരെ പുരപ്പുറത്ത് കയറി സംസാരിച്ച പിണറായിക്ക് നാവില്ലാതായി. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് അധാര്‍മ്മികമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞ പ്രമാണി ആരെന്ന് വ്യക്തമാക്കണം. പ്രമാണി പിണറായിയാണോ കോടിയേരിയാണോ എന്നും ചെന്നിത്തല ചോദിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു.