Chennithala-letter-vigilance-jayarajan

chennithala

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് നടപടികള്‍ ആവശ്യപ്പെട്ട് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.

കെഎസ്‌ഐഇയുടെ തലപ്പത്ത് ഭാര്യാ സഹോദരി പുത്രന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സിന് കത്ത് നല്‍കിയത്. ജയരാജനെതിരെ എഫ്‌ഐആര്‍ ഇട്ട് കേസ് എടുക്കണം. വിജിലന്‍സ് എന്ത് ചെയ്യുമെന്നാണ് താന്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നിയമനവിവാദത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉന്നയിക്കട്ടെ. എല്ലാ ആരോപണങ്ങള്‍ക്കും അവസാനം മറുപടി പറയും. ആരോപണം ഉന്നയിക്കുന്നവരുടെ പേരുകള്‍ താന്‍ കേട്ടിട്ട് പോലുമില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

Top