പാനൂര്‍ കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ചെന്നിത്തല

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ പ്രതിപ്പട്ടിക സിപിഎം ബന്ധത്തിന് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് തുടക്കത്തില്‍ തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സാധാരണ നിലയില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച് തെളിയിക്കാന്‍ പറ്റാത്തതാണ് ക്രൈംബ്രാഞ്ചിന് വിടുക. ഇവിടെ അതല്ല നടന്നത്. നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഇസ്മായില്‍ സിപിഎമ്മുമായി ബന്ധമുള്ളയാളാണെന്നും സിപിഎമ്മിന്റെ നേതാക്കളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്റെ കീഴില്‍ പ്രത്യേക സംഘത്തെ നിയമിച്ച് കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

Top